Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Assembly Election 2026

കേ​ര​ള​ത്തി​ന് പു​തി​യ തു​ട​ക്കം ആ​വ​ശ്യ​മാ​യ സ​മ​യ​മാ​ണി​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി

കൊ​ച്ചി: കേ​ര​ള​ത്തി​ന് പു​തി​യ തു​ട​ക്കം ആ​വ​ശ്യ​മാ​യ സ​മ​യ​മാ​ണി​തെ​ന്നും അ​തു​കൊ​ണ്ട് വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​എ സ​ർ​ക്കാ​രി​നെ അ​ധി​കാ​ര​ത്തി​ലേ​റ്റ​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. കൊ​ച്ചി​യി​ൽ എ​ൻ​ഡി​എ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള​ത്തി​ന് പ്ര​കൃ​തി​യും സം​സ്കാ​ര​വും വി​ശാ​ല​മാ​യ സ​മു​ദ്ര​തീ​ര​വു​മു​ണ്ട്. എ​ന്നാ​ൽ വ​ള​ർ​ച്ച ഉ​ണ്ടാ​കു​ന്നി​ല്ല. അ​തി​ന് കാ​ര​ണം മാ​റി​മാ​റി ഭ​രി​ച്ച ഇ​ട​ത്-​വ​ല​ത് മു​ന്ന​ണി​ക​ളാ​ണ്. കേ​ര​ള​ത്തി​ലെ ജ​ന​ത ഇ​ട​ത്-​വ​ല​ത് അ​വി​ശു​ദ്ധ കൂ​ട്ടു​ക്കെ​ട്ടി​ൽ നി​ന്ന് പു​റ​ത്തു​വ​രു​ന്ന സ​മ​യ​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ത‍ൃ​ശൂ​രി​ലെ ജ​ന​ങ്ങ​ൾ, തി​രു​വ​ന​ന്ത​പു​ര​ത്തെ ജ​ന​ങ്ങ​ൾ കേ​ര​ള​ത്തി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​ങ്ങ​ൾ ബി​ജെ​പി​യി​ലും എ​ൻ​ഡി​യി​ലും അ​ർ​പ്പി​ച്ച വി​ശ്വാ​സം പോ​ലെ മു​ഴു​വ​ൻ കേ​ര​ള​വും എ​ൻ​ഡി​എ​യി​ൽ വി​ശ്വാ​സം അ​ർ​പ്പി​ക്കാ​ൻ പോ​കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ടു​ത്ത അ​ഞ്ച് വ​ർ​ഷം എ​ൻ​ഡി​എ​യ്ക്ക് അ​വ​സ​രം ന​ൽ​കി​യാ​ൽ വി​ക​സി​ത കേ​ര​ളം എ​ന്ന അ​ത്ഭു​ത​ക​ര​മാ​യ കാ​ഴ്ച കാ​ണാ​ൻ സാ​ധി​ക്കും. ഇ​നി കേ​ര​ള​വും മാ​റും, മാ​റാ​ത്ത​തും മാ​റും കേ​ര​ള​വും വ​ള​രും. മാ​ന​സി​ക ശാ​രീ​രി​ക സൗ​ഖ്യ​ത്തി​നും വി​നോ​ദ സ​ഞ്ചാ​ര​ത്തി​നും കേ​ര​ള​ത്തെ ഒ​ന്നാ​മ​തെ​ത്തി​ക്കു​ക​യാ​ണ് എ​ൻ​ഡി​എ​യു​ടെ ല​ക്ഷ്യം. വി​വാ​ഹ പാ​ർ​ട്ടി​ക​ളു​ടെ ഒ​ന്നാ​മ​ത്തെ ല​ക്ഷ്യ​കേ​ന്ദ്ര​മാ​യി കേ​ര​ളം മാ​റ​ണം. വ​ലി​യ വ​ലി​യ സ​മ്മേ​ള​ന​ങ്ങ​ൾ​ക്കാ​യി ലോ​കം കേ​ര​ള​ത്തി​ലെ​ത്തു​ന്ന സ്ഥി​തി​യു​ണ്ടാ​കാ​ണം. ഇ​തി​ന് കേ​ര​ള​ത്തി​ന്റെ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​മേ​ഖ​ല ആ​ധു​നി​ക​വ​ത്ക​രി​ക്ക​പ്പെ​ട​ണം.

പ്ര​സം​ഗ​ത്തി​ൽ കോ​ൺ​ഗ്ര​സി​നെ​യും ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യെ​യും അ​ദ്ദേ​ഹം രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. കേ​ര​ള​ത്തി​ലെ യു​വാ​ക്ക​ൾ​ക്ക് ഡ്രോ​ൺ നി​ർ​മാ​ണ​ത്തി​ൽ എ​ത്ര​മാ​ത്രം വൈ​ദ​ഗ്ധ്യ​മു​ണ്ടെ​ന്ന് കോ​ൺ​ഗ്ര​സി​ന്‍റെ യു​വ​രാ​ജാ​വി​ന് അ​റി​യി​ല്ല. ഡ്രോ​ൺ നി​ർ​മി​ക്കു​ന്ന നി​ര​വ​ധി ക​മ്പ​നി​ക​ൾ ഭാ​ര​ത​ത്തി​ലു​ണ്ടെ​ന്ന് ഈ ​കോ​ൺ​ഗ്ര​സ് നേ​താ​വി​ന് അ​റി​യി​ല്ല. കൂ​പ​മ​ണ്ഡൂ​ക​ങ്ങ​ളാ​യ ചി​ല​ർ​ക്ക് ഈ ​രാ​ജ്യ​ത്ത് ന​ട​ക്കു​ന്ന പ​രി​വ​ർ​ത്ത​നം കാ​ണാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

കേ​ര​ള​ത്തി​ൽ നി​ക്ഷേ​പം കൊ​ണ്ടു​വ​രാ​നു​ള്ള അ​ന്ത​രീ​ക്ഷം എ​ൻ​ഡി​എ സ​ർ​ക്കാ​രു​ണ്ടാ​ക്കും. പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ സ​ർ​ക്കാ​രു​ക​ൾ അ​വി​ടെ​യു​ള്ള ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രു​ടെ ക്ഷേ​മ​ത്തി​നാ​യി മി​ക​ച്ച രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം സം​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി.

ഇ​ത്ര​യും വ​ലി​യൊ​രു ആ​ഗോ​ള പ്ര​തി​സ​ന്ധി​യു​ടെ സ​മ​യ​ത്തും കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി രാ​ഷ്ട്രീ​യം ക​ളി​ക്കു​ക​യാ​ണെ​ന്ന് മോ​ദി കു​റ്റ​പ്പെ​ടു​ത്തി. ബോ​ധ​പൂ​ർ​വം പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തി സ്ഥി​തി​ഗ​തി​ക​ൾ വ​ഷ​ളാ​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷം ശ്ര​മി​ക്കു​ന്ന​ത്. പ്ര​വാ​സി​ക​ളു​ടെ സു​ര​ക്ഷ​യേ​ക്കാ​ൾ ഉ​പ​രി​യാ​യി രാ​ഷ്ട്രീ​യ നേ​ട്ട​ങ്ങ​ൾ​ക്കാ​ണ് കോ​ൺ​ഗ്ര​സ് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്നും അ​ത്യ​ന്തം നി​ർ​ഭാ​ഗ്യ​ക​ര​മാ​യ രീ​തി​യി​ലാ​ണ് അ​വ​ർ പെ​രു​മാ​റു​ന്ന​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ആ​രോ​പി​ച്ചു.

Kerala

സി​പി​എ​മ്മി​ൽ അ​പൂ​ർ​വം; പാ​ർ​ട്ടി പ്ര​ഖ്യാ​പ​ന​ത്തി​ന് മു​ൻ​പ് ചി​ത്ത​ര​ഞ്ജ​ന്‍റെ പേ​രി​ൽ ചു​വ​രെ​ഴു​ത്ത്

ആ​ല​പ്പു​ഴ: സി​പി​എം ഔ​ദ്യോ​ഗി​ക​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന് മു​ൻ​പ് ആ​ല​പ്പു​ഴ​യി​ൽ നി​ല​വി​ലെ എം​എ​ൽ​എ പി.​പി. ചി​ത്ത​ര​ഞ്ജ​ന്‍റെ പേ​രി​ൽ ചു​വ​രെ​ഴു​ത്തു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഇ​ത്ത​ര​ത്തി​ൽ ചു​വ​രെ​ഴു​ത്ത് ന​ട​ക്കു​ന്നു​ണ്ട്.

ആ​ല​പ്പു​ഴ​യി​ൽ സി​റ്റിം​ഗ് എം​എ​ൽ​എ​യാ​യ ചി​ത്ത​ര​ഞ്ജ​ൻ ഇ​ത്ത​വ​ണ മ​ത്സ​ര രം​ഗ​ത്തു​ണ്ടാ​കു​മെ​ന്ന് ഉ​റ​പ്പാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ചു​വ​രെ​ഴു​ത്ത് ന​ട​ത്തി പ്ര​ച​ര​ണം തു​ട​ങ്ങി​യ​തെ​ന്ന് പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു.

Kerala

ജി. ​സു​ധാ​ക​ര​ന്‍റെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​മെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ

ആ​ല​പ്പു​ഴ: മു​തി​ർ​ന്ന നേ​താ​വ് ജി. ​സു​ധാ​ക​ര​ൻ ഉ​ന്ന​യി​ച്ച പ​രാ​തി​ക​ൾ പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​മെ​ന്നും മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. വി​ഷ​യ​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സു​ധാ​ക​ര​നു​മാ​യി താ​ൻ നേ​ര​ത്തെ സം​സാ​രി​ച്ചി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കാ​ൻ പാ​ർ​ട്ടി നേ​തൃ​ത്വ​മാ​ണ് ഇ​ട​പെ​ട​ൽ ന​ട​ത്തേ​ണ്ട​ത്. നേ​തൃ​ത്വം ഇ​ട​പെ​ട​ൽ ന​ട​ത്തു​ന്നു​ണ്ട്.

നേ​തൃ​ത്വ​ത്തി​ന്‍റെ ഇ​ട​പെ​ട​ലി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വു​മാ​യ സി.​എ​സ്. സു​ജാ​ത അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ലെ​ത്തി സം​സാ​രി​ച്ച​തെ​ന്നും സ​ജി ചെ​റി​യാ​ൻ വ്യ​ക്ത​മാ​ക്കി.

Kerala

തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നൊ​രു​ക്ക​ങ്ങ​ളു​മാ​യി കൊ​ച്ചി സി​റ്റി പോ​ലീ​സ്

കൊ​ച്ചി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ സു​ഗ​മ​വും സ​മാ​ധാ​ന​പ​ര​വു​മാ​യ ന​ട​ത്തി​പ്പി​ന്‍റെ മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ കാ​ളി​രാ​ജ് മ​ഹേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. കൊ​ച്ചി സി​റ്റി പ​രി​ധി​യി​ല്‍ 20 സാ​മൂ​ഹ്യ വി​രു​ദ്ധ​ര്‍​ക്കെ​തി​രെ കാ​പ്പാ ആ​ക്ട് പ്ര​കാ​രം അ​റ​സ്റ്റും നാ​ടു​ക​ട​ത്ത​ലും ഉ​ള്‍​പ്പ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

63 പേ​ര്‍​ക്കെ​തി​രെ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടാ​തി​രി​ക്കു​ന്ന​തി​നു​ള്ള മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ​ബ് ഡി​വി​ഷ​ണ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി മു​ന്പാ​കെ ഹാ​ജ​രാ​ക്കി കു​റ്റം ചെ​യ്യാ​തി​രി​ക്കാ​നു​ള്ള ബോ​ണ്ട് വ​യ്പ്പി​ച്ചു. അ​തു ലം​ഘി​ച്ചാ​ല്‍ പ്ര​സ്തു​ത വ്യ​ക്തി​ക​ള്‍​ക്കെ​തി​രെ അ​റ​സ്റ്റ് ഉ​ള്‍​പ്പ​ടെ​യു​ള്ള ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും.

ല​ഹ​രി വി​ല്പ​ന​യും ഉ​പ​യോ​ഗ​വും ക​ര്‍​ശ​ന​മാ​യി ത​ട​യു​ന്ന​തി​നാ​യി പേ​ര്‍​ക്കെ​തി​രെ പി​റ്റ് എ​ന്‍​ഡി​പി​എ​സ് ആ​ക്ട് പ്ര​കാ​രം ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ണ്ടു ജ​യി​ലി​ല്‍ അ​ട​ച്ചു. 80 ഓ​ളം പേ​ര്‍​ക്കെ​തി​രെ എ​ന്‍​ഡി​പി​എ​സ് ആ​ക്ട് പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ണ്ടു​വ​രു​ന്നു. കോ​ട​തി​യി​ല്‍ നി​ന്ന് ജാ​മ്യ​മി​ല്ലാ വാ​റ​ണ്ട് പ്ര​കാ​രം കു​റ്റം ചെ​യ്ത​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​ലേ​ക്കാ​യി പ്ര​ത്യേ​ക സം​ഘം രൂ​പീ​ക​രി​ച്ചു ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ണ്ടു​വ​രു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 600 ല​ധി​കം പേ​രെ കോ​ട​തി മു​ന്പാ​കെ ഹാ​ജ​രാ​ക്കി നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

അ​ന​ധി​കൃ​ത മ​ദ്യ വി​ല്പ​ന​യും ഉ​ത്പാ​ദ​ന​വും ത​ട​യു​ന്ന​തി​നും അ​ന​ധി​കൃ​ത​മാ​യി ആ​യു​ധ​ങ്ങ​ള്‍, പ​ണം, മ​യ​ക്കു​മ​രു​ന്ന് എ​ന്നി​വ​യു​ടെ ക​ട​ത്ത് ത​ട​യു​ന്ന​തി​നും വേ​ണ്ടി കൊ​ച്ചി സി​റ്റി​യു​ടെ അ​തി​ര്‍​ത്തി ഭാ​ഗ​ങ്ങ​ളി​ല്‍ മു​ഴു​വ​ന്‍ സ​മ​യ ക​ര്‍​ശ​ന വാ​ഹ​ന പ​രി​ശോ​ധ​യും നി​ല​വി​ല്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ലൈ​സ​ന്‍​സ് ഉ​ള്ള ആ​യു​ധം കൈ​വ​ശ​മു​ള്ള​വ​ര്‍ സ​റ​ണ്ട​ര്‍ ചെ​യ്യു​ന്ന​തി​നു​ള്ള നി​ര്‍​ദേ​ശം ന​ല്കി. നി​ല​വി​ല്‍ 250 ല​ധി​കം ആ​യു​ധ​ങ്ങ​ള്‍ ഇ​തി​നോ​ട​കം ത​ന്നെ സ​റ​ണ്ട​ര്‍ ചെ​യ്തു​വെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

10 സീ​റ്റി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ലെ​ന്ന് ജോ​സ​ഫ്; ഏ​റ്റു​മാ​നൂ​രി​ല്‍ ച​ര്‍​ച്ച​യാ​കാം പ​ക​രം പൂ​ഞ്ഞാ​ര്‍ വേ​ണം

കോ​ട്ട​യം: യു​ഡി​എ​ഫി​ല്‍ ക​ഴി​ഞ്ഞ ത​വ​ണ മ​ത്സ​രി​ച്ച 10 സീ​റ്റ് ഇ​ത്ത​വ​ണ​യും വേ​ണ​മെ​ന്ന ഉ​റ​ച്ച നി​ല​പാ​ടി​ലാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സ്. ശ​നി​യാ​ഴ്ച പു​തു​യു​ഗ​യാ​ത്ര​യു​ടെ സ​മാ​പ​ന​ത്തി​നു​ശേ​ഷം കോ​ണ്‍​ഗ്ര​സ് - കേ​ര​ള കോ​ണ്‍​ഗ്ര​സ് ഉ​ഭ​യ​ക​ക്ഷി ച​ര്‍​ച്ച ന​ട​ത്താ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് ഇ​രു​പാ​ര്‍​ട്ടി നേ​താ​ക്ക​ളും.

ക​ഴി​ഞ്ഞ ത​വ​ണ തൊ​ടു​പു​ഴ, ക​ടു​ത്തു​രു​ത്തി, ഇ​ടു​ക്കി, ച​ങ്ങാ​നാ​ശേ​രി, ഏ​റ്റു​മാ​നൂ​ര്‍, തി​രു​വ​ല്ല, കോ​ത​മം​ഗ​ലം, തൃ​ക്ക​രി​പ്പൂ​ര്‍, കു​ട്ട​നാ​ട്, ഇ​രി​ങ്ങാ​ല​ക്കൂ​ട സീ​റ്റു​ക​ളി​ലാ​ണു മ​ത്സ​രി​ച്ച​ത്. ഇ​തി​ല്‍ തൊ​ടു​പു​ഴ​യി​ലും ക​ടു​ത്തു​രു​ത്തി​യി​ലും മാ​ത്ര​മാ​ണു വി​ജ​യി​ക്കാ​നാ​യ​ത്. ഇ​ത്ത​വ​ണ ഏ​റ്റു​മാ​നൂ​ര്‍, ഇ​ടു​ക്കി, ഇ​രി​ങ്ങാ​ല​ക്കൂ​ട, കു​ട്ട​നാ​ട് സീ​റ്റു​ക​ളി​ല്‍ കോ​ണ്‍​ഗ്ര​സി​നു നോ​ട്ട​മു​ണ്ട്. ഇ​വ വി​ട്ടു​കൊ​ടു​ക്കാ​ന്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് ത​യാ​റാ​ല്ല.

സീ​റ്റു​ക​ള്‍ വ​ച്ചു​മാ​റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ച​ര്‍​ച്ച ചെ​യ്യാ​മെ​ന്നാ​ണ് പി.​ജെ. ജോ​സ​ഫ് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ഏ​റ്റു​മാ​നൂ​ര്‍ കോ​ണ്‍​ഗ്ര​സി​നു ന​ല്‍​കി​യാ​ല്‍ പൂ​ഞ്ഞാ​ര്‍ വേ​ണ​മെ​ന്നാ​ണ് ജോ​സ​ഫ് ഗ്രൂ​പ്പി​ന്‍റെ നി​ല​പാ​ട്.

പൂ​ഞ്ഞാ​റി​ൽ സ്ഥാ​നാ​ർ​ഥി​നി​ർ​ണ‍​യ​ത്തി​ൽ ഏ​ക​ദേ​ശ ധാ​ര​ണ​യി​ലെ​ത്തി​യി​ട്ടു​ണ്ട് കോ​ൺ​ഗ്ര​സ്. ഏ​റ്റു​മാ​നൂ​ര്‍ സീ​റ്റ് സം​സ്ഥാ​ന നേ​താ​വി​നു വേ​ണ്ടി​യാ​ണ് കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഇ​ടു​ക്കി സീ​റ്റ് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന ഇ​ടു​ക്കി​യി​ലെ ജി​ല്ലാ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ശ​ക്ത​മാ​യി ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും ജോ​സ​ഫ് വി​ഭാ​ഗം വ​ച്ചു​മാ​റ്റ​ത്തി​നു ത​യാ​റ​ല്ല.

Kerala

കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ വി​ഐ​പി സ്ഥാ​നാ​ർ​ഥി, പാ​ലാ​യി​ൽ ഷോ​ൺ; കോ​ട്ട‍​യ​ത്ത് എ​ൻ​ഡി​എ സീ​റ്റ് ധാ​ര​ണ​യാ​യി

കോ​ട്ട​യം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ട്ട​യ​ത്തെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം എ​ൻ​ഡി​എ മു​ന്ന​ണി ഏ​ക​ദേ​ശം പൂ​ർ​ത്തി​യാ​ക്കി. ജി​ല്ല​യി​ൽ ബി​ജെ​പി ഏ​റ്റ​വും അ​ധി​കം പ്ര​തീ​ക്ഷ​വ​യ്ക്കു​ന്ന കാ​ഞ്ഞി​ര​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ൽ വി​ഐ​പി സ്ഥാ​നാ​ർ​ഥി എ​ത്തു​മെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്. കേ​ന്ദ്ര​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ ബി​ജെ​പി​ക്കാ​യി മ​ത്സ​ര രം​ഗ​ത്തെ​ത്തി​യേ​ക്കും.

ജി​ല്ല​യി​ലെ ഒ​ൻ​പ​തി​ൽ എ​ട്ട് സീ​റ്റു​ക​ളി​ലും ബി​ജെ​പി ത​ന്നെ മ​ത്സ​രി​ക്കും. കോ​ട്ട​യം മ​ണ്ഡ​ലത്തി​ൽ ബി​ഡി​ജെ​എ​സാ​യി​രി​ക്കും മ​ത്സ​രി​ക്കു​ക. ബി​ഡി​ജെ​എ​സ് സ്ഥാ​നാ​ർ​ഥി ആ​രാ​യി​രി​ക്കു​മെ​ന്ന് ഇ​തു​വ​രെ അ​ന്തി​മ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി കോ​ട്ട​യ​ത്ത് മ​ത്സ​രി​ക്ക​ണ​മെ​ന്നാ​ണ് ബി​ജെ​പി നി​ല​പാ​ട്.

ജി​ല്ല​യി​ലെ ഏ​റ്റ​വും ശ്ര​ദ്ധേ​യ പോ​രാ​ട്ടം ന​ട​ക്കു​ന്ന പാ​ലാ​യി​ൽ ഷോ​ൺ ജോ​ർ​ജ് ആ​യി​രി​ക്കും താ​മ​ര ചി​ഹ്ന​ത്തി​ൽ ജ​ന​വി​ധി തേ​ടു​ക. പൂ​ഞ്ഞാ​റി​ൽ പി.​സി. ജോ​ർ​ജ് മ​ത്സ​രി​ക്കു​ന്നി​ല്ലെ​ങ്കി​ൽ മാ​ത്രം മ​റ്റൊ​രു സ്ഥാ​നാ​ർ​ഥി​യെ പ​രി​ഗ​ണി​ക്കും. മ​ത്സ​രി​ക്കാ​ൻ ജോ​ർ​ജ് സ​മ്മ​തം മൂ​ളു​മെ​ന്ന് ത​ന്നെ​യാ​ണ് റി​പ്പോ​ർ​ട്ട്.

അ‌​ടു​ത്തി​ടെ സി​പി​എം വി​ട്ട് ബി​ജെ​പി​യി​ൽ ചേ​ക്കേ​റി​യ റെ​ജി ലൂ​ക്കോ​സ് ക​ടു​ത്തു​രു​ത്തി​യി​ൽ ജ​ന​വി​ധി തേ​ടു​മെ​ന്നാ​ണ് വി​വ​രം. പു​തു​പ്പ​ള്ളി​യി​ൽ എ​ൻ. ഹ​രി സ്ഥാ​നാ​ർ​ഥി​യാ​കും. ഏ​റ്റു​മാ​നൂ​രി​ലേ​ക്ക് ലി​ജി​ൻ ലാ​ലി​നാ​ണ് പാ​ർ​ട്ടി പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​ത്.

ച​ങ്ങ​നാ​ശേ​രി​യി​ൽ ന​ഗ​ര​സ​ഭാം​ഗം കൃ​ഷ്ണ​കു​മാ​ർ, രാ​ധാ​കൃ​ഷ്ണ​മേ​നോ​ൻ എ​ന്നി​വ​രു​ടെ പേ​രു​ക​ൾ​ക്കാ​ണ് മു​ൻ​തൂ​ക്കം. വൈ​ക്ക​ത്തെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ ച​ർ​ച്ച​ക​ൾ തു​ട​രു​ക​യാ​ണ്.

Kerala

കൈ​യി​ലു​ള്ള​ത് വി​ട്ടു​ക​ള​യ​രു​ത്! സി​റ്റിം​ഗ് എം​എ​ല്‍​എ​മാ​ര്‍​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി കോ​ണ്‍​ഗ്ര​സ്

കോ​ട്ട​യം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ​ടി​വാ​തി​ല്‍​ക്ക​ലെ​ത്തി നി​ല്‍​ക്കെ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​കാ​ന്‍ കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​ര്‍​ക്ക് കെ​പി​സി​സി നേ​തൃ​ത്വ​ത്തി​ന്‍റെ നി​ർ​ദ്ദേ​ശം. ഇ​ട​ത് സ​ര്‍​ക്കാ​രി​ന് കീ​ഴി​ല്‍ കോ​ണ്‍​ഗ്ര​സ് ജ​ന​പ്ര​തി​നി​ധി​യാ​യ​തു കൊ​ണ്ട് മാ​ത്രം നേ​രി​ട്ട അ​വ​ഗ​ണ​ന​ക​ളും വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ത​ട​സം നി​ന്ന ന​ട​പ​ടി​ക​ളും ജ​ന​ങ്ങ​ള്‍​ക്ക് മു​ന്‍​പി​ല്‍ തു​റ​ന്നു കാ​ണി​ക്ക​ണ​മെ​ന്നും പാ​ർ​ട്ടി എം​എ​ൽ​എ​മാ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ ന​യി​ക്കു​ന്ന പു​തു​യു​ഗ യാ​ത്ര പി​ന്നി​ട്ട ജി​ല്ല​ക​ളി​ല്ലെ​ല്ലാം സി​റ്റിം​ഗ് എം​എ​ല്‍​എ​മാ​ര്‍ കാ​മ്പ​യി​ന്‍ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. ഏ​ഴി​ന് പു​തു​യു​ഗ യാ​ത്ര അ​വ​സാ​നി​ക്കു​ന്ന​തോ​ടെ മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നോ​താ​ക്ക​ള്‍ ഓ​രോ മ​ണ്ഡ​ല​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ആ​രം​ഭി​ക്കും.

യു​ഡി​എ​ഫി​ന്‍റെ ഭാ​ഗ​മാ​യ മു​ഴു​വ​ന്‍ പാ​ര്‍​ട്ടി​ക​ളെ​യും പ്ര​ച​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​ക​ളാ​ക്കും. മു​ന്ന​ണി​യി​ലെ​യും പ്രാ​ദേ​ശി​ക​മാ​യു​മു​ള്ള വി​യോ​ജി​പ്പു​ക​ള്‍ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലേ​റാ​ന്‍ കൂ​ട്ടാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഒ​പ്പം നി​ല്‍​ക്ക​ണ​മെ​ന്നും കേ​വ​ലം പ​ട​ല​പി​ണ​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വീ​ഴ്ച​യു​ണ്ടാ​ക​രു​തെ​ന്നു​മാ​ണ് എം​എ​ല്‍​എ​മാ​ര്‍​ക്ക് ല​ഭി​ച്ച നി​ർ​ദ്ദേ​ശം.

സോ​ഷ്യ​ല്‍ മീ​ഡി​യ മു​ഖേ​നെ സ​ര്‍​ക്കാ​ര്‍ പി​ന്തു​ണ ല​ഭ്യ​മാ​കാ​തെ ന​ട​പ്പി​ലാ​ക്കി​യ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും സ​ര്‍​ക്കാ​ര്‍ ഫ​ണ്ട് ല​ഭി​ക്കാ​തെ മു​ട​ങ്ങി​പോ​യ വി​വി​ധ വി​ക​സ​ന പ​ദ്ധ​തി​ക​ളും വോ​ട്ട​ര്‍​മാ​രി​ലേ​ക്ക് എ​ത്തി​ക്കും. യു​വ വോ​ട്ട​ര്‍​മാ​രെ ഒ​പ്പം നി​ര്‍​ത്താ​ന്‍ ആ​ക​ര്‍​ഷ​ക​മാ​യ പ​ദ്ധ​തി​ക​ള്‍ പ്ര​ക​ട​ന പ​ത്രി​ക​യി​ലു​ള്‍​പ്പെ​ടു​ത്ത​ണം. സോ​ഷ്യ​ല്‍ മീ​ഡി​യ താ​ര​ങ്ങ​ളാ​യ ആ​ളു​ക​ളു​മാ​യി സം​വാ​ദ​വും അ​വ​രെ ഒ​പ്പം ചേ​ര്‍​ക്കു​ന്ന​തി​നു​ള്ള കാ​ര്യ​ങ്ങ​ളും തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ക്ര​മീ​ക​രി​ക്ക​ണം.

സാം​സ്‌​കാ​രി​കോ​ത്സ​വ​ങ്ങ​ള്‍ എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും ന​ട​ത്ത​ണ​മെ​ന്നും മ​ണ്ഡ​ല​ങ്ങ​ളി​ലെ പ്ര​മു​ഖ​രാ​യ ആ​ളു​ക​ളെ​യും തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ഹ​രി​ത​ക​ര്‍​മ്മ സേ​നാ​ഗ​ങ്ങ​ളു​ടെ​യും സം​ഗ​മ​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്. എ​ല്ലാ സാ​മു​ദാ​യി​ക നേ​തൃ​ത്വ​ങ്ങ​ളു​മാ​യും ന​ല്ല ബ​ന്ധം സൃ​ഷ്ടി​ക്ക​ണ​മെ​ന്നും യു​ഡി​എ​ഫ് സ​ര്‍​ക്കാ​രാ​ണ് വ​രാ​ന്‍ പോ​കു​ന്ന​തെ​ന്നും അ​തി​ന് ഒ​പ്പ​മു​ണ്ടാ​ക​ണ​മെ​ന്ന് സി​റ്റിം​ഗ് എം​എ​ല്‍​എ​മാ​ര്‍ പി​ന്തു​ണ അ​ഭ്യ​ര്‍​ഥി​ക്കും.

അ​തേ​സ​മ​യം യു​ഡി​എ​ഫ് എം​എ​ല്‍​എ ഇ​ല്ലാ​ത്ത മ​ണ്ഡ​ല​ങ്ങ​ളി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന് കൈ​മാ​റി​യ ലി​സ്റ്റി​ലു​ള്ള ആ​ദ്യ അം​ഗം ഇ​തി​നോ​ട​കം സ​ജീ​വ​മാ​യി​ട്ടു​ണ്ട്. മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന മു​ര​ടി​പ്പ്, ആ​രോ​ഗ്യ​സം​വി​ധാ​ന​ങ്ങ​ളു​ടെ പോ​രാ​യ്മ, എ​ന്നു തു​ട​ങ്ങി സ​ര്‍​ക്കാ​രി​ന്‍റെ കോ​ട്ട​ങ്ങ​ള്‍ ച​ര്‍​ച്ച​യാ​ക്കാ​നു​മാ​ണ് ഇ​വ​ര്‍​ക്കു​ള്ള അ​റി​യി​പ്പ്.

Kerala

ത​നി​ക്ക് ചെ​റി​യ ഷുഗ​ർ ഒ​ക്കെ​യു​ണ്ട്, അ​ല്ലാ​തെ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളി​ല്ല; പ്ര​തി​ക​രി​ച്ച് എം.​എം. മ​ണി

ഇ​ടു​ക്കി: സ്ഥാ​നാ​ർ​ഥി പ​ട്ടി​ക‍​യി​ൽ നി​ന്നും ത​ന്‍റെ പേ​ര് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് ഒ​ഴി​വാ​ക്കി​യെ​ന്ന വാ​ർ​ത്ത​ക​ളോ​ട് പ്ര​തി​ക​രി​ച്ച് മു​ൻ മ​ന്ത്രി​യും എം​എ​ൽ​എ​യു​മാ​യ എം.​എം. മ​ണി രം​ഗ​ത്ത്. ത​നി​ക്ക് ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു അ​റി​യി​പ്പും നേ​തൃ​ത്വ​ത്തി​ൽ നി​ന്നും ല​ഭി​ച്ചി​ട്ടി​ല്ല.

പാ​ർ​ട്ടി മ​ത്സ​രി​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞാ​ൽ മ​ത്സ​രി​ക്കും, ഇ​ല്ലെ​ങ്കി​ൽ ഇ​ല്ല. ത​നി​ക്ക് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളൊ​ന്നും ഇ​ല്ല. അ​ങ്ങ​നെ പാ​ർ​ട്ടി​യെ അ​റി​യി​ച്ചി​ട്ടു​മി​ല്ല. ചെ​റി​യ ഷു​ഗ​ർ ഒ​ക്കെ​യു​ണ്ട്. അ​ത് കെ.​കെ.​ജ​യ​ച​ന്ദ്ര​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള ത​ങ്ങ​ളു​ടെ നേ​താ​ക്ക​ന്മാ​ർ​ക്ക് എ​ല്ലാ​മു​ണ്ടെ​ന്നും മ​ണി പ്ര​തി​ക​രി​ച്ചു.

കെ.​കെ.​ജ​യ​ച​ന്ദ്ര​നാ​ണ് സ്ഥാ​നാ​ർ​ഥി​യെ​ങ്കി​ൽ അ​ദ്ദേ​ഹം വി​ജ​യി​ക്കു​മെ​ന്നും താ​നാ​ണ് സ്ഥാ​നാ​ർ​ഥി​യെ​ങ്കി​ൽ താ​ൻ ജ​യി​ക്കു​മെ​ന്നും മ​ണി പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു. സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ൽ നി​ന്നും മാ​റ്റി​യ​തി​ൽ നീ​ര​സ​മു​ണ്ടോ എ​ന്ന ചോ​ദ്യ​ത്തി​ന് ത​നി​ക്ക് പ​ദ​വി​ക​ളെ​ല്ലാം ന​ൽ​കി​യ​ത് പാ​ർ​ട്ടി​യ​ല്ലേ എ​ന്നും ഇ​ടു​ക്കി ജി​ല്ല​യി​ൽ നി​ന്നും ആ​ദ്യ​മാ​യി മ​ന്ത്രി​യാ​കാ​ൻ അ​വ​സ​രം ല​ഭി​ച്ച​ത് ത​നി​ക്ക​ല്ലേ​യെ​ന്നും എം.​എം. മ​ണി ചോ​ദി​ച്ചു.

സി​പി​എം ഇ​ടു​ക്കി ജി​ല്ലാ നേ​തൃ​ത്വം ഉ​ടു​മ്പ​ൻ​ചോ​ല മ​ണ്ഡ​ല​ത്തി​ൽ എം.​എം. മ​ണി എ​ന്ന ഒ​റ്റ​പ്പേ​രാ​ണ് ന​ൽ​കി​യ​ത്. എ​ന്നാ​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് ജ​യ​ച​ന്ദ്ര​ൻ മ​ത്സ​രി​ക്ക​ട്ടെ എ​ന്ന തീ​രു​മാ​ന​ത്തി​ലാ​ണ് എ​ത്തി​യി​രി​ക്കു​ന്ന​ത്.

Kerala

നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടാ​ൽ മത്സരി​ക്കാം; സീ​റ്റി​ല്ലെ​ങ്കി​ലും പ​രാ​തി​യി​ല്ല: ര​മേ​ഷ് പി​ഷാ​ര​ടി

കോ​ട്ട​യം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ൽ നി​ന്നും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന വാ​ർ​ത്ത​ക​ൾ ത​ള്ളാ​തെ സി​നി​മാ-​ടെ​ലി​വി​ഷ​ൻ താ​രം ര​മേ​ഷ് പി​ഷാ​ര​ടി. പാ​ല​ക്കാ​ട്ട് മ​ത്സ​രി​ക്ക​ണ​മെ​ന്ന് നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടാ​ൽ മ​ത്സ​രി​ക്കു​മെ​ന്നും സീ​റ്റി​ല്ലെ​ങ്കി​ൽ യാ​തൊ​രു പ​രാ​തി​യു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പു​തു​പ്പ​ള്ളി​യി​ൽ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ക​ല്ല​റ സ​ന്ദ​ർ​ശി​ച്ച ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പി​ഷാ​ര​ടി.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്തും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ങ്ങ​ളി​ലും ഒ​ക്കെ ത​ന്‍റെ പേ​ര് സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ ഉ​യ​ർ​ന്നു കേ​ട്ടി​രു​ന്നു. കേ​ന്ദ്ര​ത്തി​ലും കേ​ര​ള​ത്തി​ലും ഭ​ര​ണ​മി​ല്ലാ​തെ തു​ട​രു​ന്ന സ​മ​യ​ത്തും താ​നൊ​രു കോ​ൺ​ഗ്ര​സു​കാ​ര​നാ​ണെ​ന്ന് തു​റ​ന്നു​പ​റ​ഞ്ഞ​തി​ലു​ള്ള സ്നേ​ഹ​പ്ര​ക​ട​ന​മാ​യി​രി​ക്കും അ​ത്.

ഇ​തു​വ​രെ മ​ത്സ​രി​ക്ക​ണ​മെ​ന്ന് നേ​തൃ​ത്വം ത​ന്നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ല്ല. താ​ൻ ഇ​ക്കാ​ര്യ​ത്തി​ൽ നേ​തൃ​ത്വ​ത്തെ നി​ല​പാ​ട് അ​റി​യി​ച്ചി​ട്ടു​മി​ല്ല. മ​ത്സ​രി​ക്ക​ണ​മെ​ന്ന് പാ​ർ​ട്ടി നി​ർ​ദ്ദേ​ശി​ച്ചാ​ൽ അ​നു​സ​രി​ക്കു​മെ​ന്നും ര​മേ​ഷ് പി​ഷാ​ര​ടി വ്യ​ക്ത​മാ​ക്കി.

പാ​ല​ക്കാ​ട്ട് ര​മേ​ഷ് പി​ഷാ​ര​ടി​യു​ടെ പേ​രി​നാ​ണ് പ്ര​ഥ​മ പ​രി​ഗ​ണ​ന​യെ​ന്നും സ്ക്രീ​നിം​ഗ് ക​മ്മി​റ്റി​ക്ക് ന​ൽ​കി​യ പ​ട്ടി​ക​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര് ഉ​ൾ​പ്പെ​ടു​ത്തി​യെ​ന്നും വാ​ർ​ത്ത​ക​ളു​ണ്ടാ​യി​രു​ന്നു. സ്ഥാ​നാ​ർ​ഥി​ത്വം ല​ഭി​ച്ചാ​ൽ മ​ത്സ​രി​ക്കു​മെ​ന്ന പി​ഷാ​ര​ടി​യു​ടെ പ്ര​തി​ക​ര​ണം കൂ​ടി വ​ന്ന​തോ​ടെ പാ​ല​ക്കാ​ട്ട് അ​ദ്ദേ​ഹം സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന് ഏ​താ​ണ്ട് ഉ​റ​പ്പാ​യി.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യി​ൽ നി​ന്നും പു​റ​ത്താ​ക്കി​യ​തോ​ടെ​യാ​ണ് പാ​ല​ക്കാ​ട്ട് കോ​ൺ​ഗ്ര​സ് പു​തി​യ ആ​ളെ തേ​ടു​ന്ന​ത്. കെ. ​മു​ര​ളീ​ധ​ര​ൻ, മു​ൻ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ക​ണ്ണ​ൻ ഗോ​പി​നാ​ഥ​ൻ എ​ന്നി​വ​രു​ടെ പേ​രു​ക​ളൊ​ക്കെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഉ​യ​ർ​ന്നെ​ങ്കി​ലും ഒ​ടു​വി​ൽ പി​ഷാ​ര​ടി​യു​ടെ പേ​രി​ലാ​ണ് പാ​ർ​ട്ടി എ​ത്തി നി​ൽ​ക്കു​ന്ന​ത്.

Kerala

ടേം ​വ്യ​വ​സ്ഥ ബാ​ധ​ക​മാ​ക്കി സി​പി​ഐ; മൂ​ന്ന് ത​വ​ണ മ​ത്സ​രി​ച്ച​വ​ർ​ക്ക് സീ​റ്റി​ല്ല

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​നു​ള്ള പ്രാ​ഥ​മി​ക ച​ർ​ച്ച​ക​ൾ സി​പി​ഐ​യി​ൽ തു​ട​ങ്ങി. ഇ​ന്ന് ചേ​ർ​ന്ന സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​ൽ മൂ​ന്ന് ടേം ​പൂ​ർ​ത്തി​യാ​ക്ക​യ​വ​ർ​ക്ക് ഇ​നി മ​ത്സ​രി​ക്കാ​ൻ അ​വ​സ​രം ന​ൽ​കേ​ണ്ടെ​ന്ന് തീ​രു​മാ​നി​ച്ചു. ഇ​തോ​ടെ ആ​റ് സി​റ്റിം​ഗ് എം​എ​ൽ​എ​മാ​ർ മ​ത്സ​ര രം​ഗ​ത്തു​ണ്ടാ​കി​ല്ലെ​ന്ന് ഉ​റ​പ്പാ​യി.

ഇ ​ച​ന്ദ്ര​ശേ​ഖ​ര​ൻ (കാ​ഞ്ഞ​ങ്ങാ​ട്), ചി​റ്റ​യം ഗോ​പ​കു​മാ​ർ (അ​ടൂ​ർ), ഇ.​കെ.​വി​ജ​യ​ൻ (നാ​ദാ​പു​രം), ജി.​എ​സ്. ജ​യ​ലാ​ൽ (ചാ​ത്ത​ന്നൂ​ർ), പി.​എ​സ്. സു​പാ​ൽ (പു​ന​ലൂ​ർ), വി.​ശ​ശി (ചി​റ​യ​ൻ​കീ​ഴ്) എ​ന്നി​വ​രാ​ണ് മൂ​ന്ന് ടേം ​പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഈ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ എ​ല്ലാം പു​തു​മു​ഖ​ങ്ങ​ൾ​ക്ക് അ​വ​സ​രം ന​ൽ​കാ​നാ​ണ് ഇ​ന്ന് ചേ​ർ​ന്ന എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​ൽ പ്രാ​ഥ​മി​ക ധാ​ര​ണ​യാ​യ​ത്.

അ​തേ​സ​മ​യം നാ​ല് സി​റ്റിം​ഗ് മ​ന്ത്രി​മാ​ർ വീ​ണ്ടും ജ​ന​വി​ധി തേ​ടാ​നും പാ​ർ​ട്ടി എ​ക്സി​ക്യൂ​ട്ടീ​വി​ൽ ധാ​ര​ണ​യാ​യി​ട്ടു​ണ്ട്. പി. ​പ്ര​സാ​ദ് (ചേ​ർ​ത്ത​ല), കെ. ​രാ​ജ​ൻ (ഒ​ല്ലൂ​ർ), ജെ. ​ചി​ഞ്ചു​റാ​ണി (ച​ട​യ​മം​ഗ​ലം), ജി.​ആ​ർ. അ​നി​ൽ (നെ​ടു​മ​ങ്ങാ​ട്) എ​ന്നി​വ​ർ മ​ത്സ​ര രം​ഗ​ത്തു​ണ്ടാ​കും.

മാ​ർ​ച്ച് നാ​ലി​ന് വീ​ണ്ടും എ​ക്സി​ക്യൂ​ട്ടീ​വ് വീ​ണ്ടും ചേ​ർ​ന്ന ശേ​ഷ​മാ​കും ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​ത്തി​ൽ എ​ത്തു​ക. എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​ന് ശേ​ഷം സം​സ്ഥാ​ന കൗ​ൺ​സി​ലും ചേ​ർ​ന്ന് അ​ന്തി​മ സ്ഥാ​നാ​ർ​ഥി ലി​സ്റ്റ് പ്ര​ഖ്യാ​പി​ക്കും.

Latest News

Corehub Up